Advertisement

ട്രംപിന്റെ തലയ്ക്ക് 8 കോടി ഡോളർ പ്രഖ്യാപിച്ച് ഇറാൻ ?

January 6, 2020
Google News 7 minutes Read

ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാൻ ഇനാം പ്രഖ്യാപിച്ചുവെന്ന് റിപ്പോർട്ട്.  ഇഎൻ24 ടിവിയെ ഉദ്ധരിച്ച് മിറർ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

80 മില്യൺ ജനങ്ങൾ ഇറാനിലുണ്ടെന്നും ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളർ വിലയിട്ടതെന്നും റിപ്പോർട്ടിലുണ്ട്. ഡൊണാൾഡ് ട്രംപിന്റെ തലയുമായി എത്തുന്നവർക്കാണ് ഈ പണം നൽകുന്നതെന്നും റിപ്പോർട്ടുണ്ട്.

Read Also : ഖാസിം സുലൈമാനി വധം; ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍

എന്നാൽ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ചടങ്ങിനിടെ പ്രഭാഷണം നടത്തിയ വ്യക്തിയാണ് ഖാസിമിന്റെ ഖാതകന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചത്.

ഖാസിമിന്റെ സംസ്‌ക്കാര ചടങ്ങിന്റെ വീഡിയോയിൽ ഈ ഭാഗം കേൾക്കാൻ സാധിക്കും.

Story Highlights- Donald Trump, 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here