‘എഎംഎംഎയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് ഷെയ്ൻ നിഗം; നിലപാട് കടുപ്പിച്ച് നിർമാതാക്കളുടെ സംഘടന

താരസംഘടന എഎംഎംഎയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് നടൻ ഷെയ്ൻ നിഗം. ഇക്കാര്യം വ്യക്തമാക്കി ഷെയൻ നിർമാതാക്കളുടെ സംഘടനയ്ക്കും എഎംഎംഎയ്ക്കും കത്ത് നൽകി. എന്നാൽ ഷെയ്ൻ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാതെ എഎംഎംഎയുമായി ചർച്ചയ്ക്കില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.
ഉല്ലാസം സിനിമ ഡബ് ചെയ്യാൻ ഷെയ്ൻ നിഗമിന് നിർമാതാക്കൾ നൽകിയ രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുകയാണ്. എന്നാൽ സിനിമയുടെ ഡബ്ബിംഗ് ഷെയ്ൻ പൂർത്തിയാക്കിയിട്ടില്ല. എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരാനിക്കെ സംഘടന പറയുന്നതനുസരിച്ച് എല്ലാ കാര്യങ്ങളിലും മുന്നോട്ടുപോകാമെന്നാണ് ഷെയ്‌നിന്റെ നിലപാട്. ഇക്കാര്യമാണ് നിർമാതാക്കൾക്ക് അയച്ച കത്തിൽ ഷെയ്ൻ ചൂണ്ടിക്കാട്ടിയത്.
ഷെയ്ൻ ഡബ്ബിംഗ് പൂർത്തിയാക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാട് നിർമാതാക്കളുടെ സംഘടന ആവർത്തിച്ചു. ഇതിന്റെ ഭാഗമായി ഷെയ്‌നുമായി കരാർ ഒപ്പിട്ട നാല് സിനിമകൾ ഉപേക്ഷിച്ചു. ഷെയ്‌ന് നൽകിയ അഡ്വാൻസ് തുക തിരിച്ച് വാങ്ങി തുടങ്ങി.
story highlights- AMMA, shane nigam, producers association, ullasam movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here