Advertisement

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു

January 6, 2020
1 minute Read

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു.
കാരക്കോണത്താണ് സംഭവം. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകി അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയായിരുന്നു യുവാവ് അരുംകൊല നടത്തിയത്.

അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലെത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അഷിതയുടെ കഴുത്തറക്കുകയായിരുന്നു. തുടർന്ന് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. നിലവിളി കേട്ട് നാട്ടുകാർ വന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ച നിലയിൽ ഇരുവരേയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽവച്ച് അഷിത മരിച്ചു. അനുവിന്റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ അഷിതയും മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

story highlights- murder, karakkonam, anu, ashitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top