Advertisement

മതിയായ ജീവനക്കാരില്ല; ആലപ്പുഴ മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ രോഗികൾക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്

January 7, 2020
1 minute Read

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കാൻ രോഗികൾക്ക് മണിക്കൂറുകളുടെ കാത്തുനിൽപ്പ്. ആവശ്യ സേവനങ്ങൾക്ക് മെഡിക്കൽ കോളേജിൽ മതിയായ ജീവനക്കാരില്ലാത്തതാണ് ദുരിതത്തിന് കാരണം. കാത്തുനിന്ന് മടുത്ത് മിക്കവരും ചികിൽസ ലഭിക്കാതെ മടങ്ങിപ്പോവുകയാണ്.

ആലപ്പുഴ ജില്ലയിലെ മാത്രമല്ല, സമീപ ജില്ലകളിലെ കൂടി സാധാരണക്കാരുടെ ആശ്രയമാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി. ഇവിടെയാണ് മതിയായ ജീവനക്കാരില്ലാത്തതിനാൽ രോഗികൾ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒപി ബ്ലോക്കിന് മുന്നിലെ കാഴ്ചയാണിത്. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ തുടങ്ങി, പുറത്തേക്ക് പലവരികളായി കാത്തുനിൽക്കുന്ന രോഗികൾ. അതും പൊരിവെയ്ലത്ത് പോലും.

കൈക്കുഞ്ഞുമായി എത്തിയവരും പകർച്ചവ്യാധികൾ പിടിപെട്ടെത്തിയവരും തിങ്ങിനിറഞ്ഞ് മണിക്കൂറുകളോളം നിൽക്കണം.

മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ഒപി ബ്ലോക്കിൽ പ്രത്യേക കൗണ്ടറുകളുണ്ട്. എന്നാൽ മതിയായ ജീവനക്കാരെ നിയോഗിച്ചിട്ടില്ലാത്തതിനാൽ ഇവിടെയും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് തന്നെ ഫലം.

Story Highlights: Alappuzha Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top