Advertisement

ഓസ്ട്രേലിയൻ കാട്ടുതീ; തീയിൽ പെട്ട കൊവാലക്കുഞ്ഞിനെ വീട്ടിലെത്തിച്ച് വളർത്തു നായ

January 7, 2020
1 minute Read

ഓസ്ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ ഒട്ടേറെ മൃഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. മൃഗസ്നേഹികളും ഓസ്ട്രേലിയൻ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തി ഒരുപാട് മൃഗങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ നഷ്ടമായത് അതിലും ഇരട്ടിയാണ്. ഇതിനിടയിലാണ് കൊവാലക്കുഞ്ഞിനെ രക്ഷിച്ച് വീട്ടിലെത്തിച്ച ഒരു നായ ശ്രദ്ധ നേടുന്നത്.

കെറി മക്കിന്നൺ എന്ന യുവതിയുടെ ആശ എന്ന് പേരുള്ള ഗോൾഡൻ റിട്രീവറാണ് തീയിൽ നിന്ന് കൊവാലക്കുഞ്ഞിനെ രക്ഷിച്ചത്. ഒരുദിവസം കാട്ടിലേക്കോടിക്കയറിയ ആശ കൊവാലക്കുഞ്ഞിനെ പുറത്തു വെച്ച് വീട്ടിലേക്ക് വരികയായിരുന്നു എന്ന് കെറി പറയുന്നു. “പുലർച്ചെ എൻ്റെ ഭർത്താവ് ആരോടോ ബഹളം വെക്കുന്നത് കേട്ടു. ആദ്യം എനിക്ക് സംഭവം എന്താണെന്നു മനസ്സിലായില്ല. പിന്നീടാണ് കെറി ഒരു കൊവാലയെയും പുറത്തു വെച്ച് നിൽക്കുന്നതു കണ്ടത്. അമ്മക്കൊവാലയുടെ സഞ്ചിയിൽ നിന്ന് വീണു പോയ കൊവാലക്കുഞ്ഞാണെന്നാണ് എനിക്കു തോന്നുന്നത്. അവൻ ഒറ്റക്ക് കാട്ടിൽ കിടന്ന് മരിക്കുകയോ കുറുക്കൻ്റെയോ മറ്റോ ഇരയാവുകയോ ചെയ്തേനെ. “- കെറി പറയുന്നു.

തുടർന്ന് മൃഗ ഡോക്ടർ കൊവാലക്കുഞ്ഞിനെ പരിശോധിക്കുകയും കെയർ ഹോമിൽ കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്തു. ഒറ്റക്ക് കാട്ടിൽ ജീവിക്കാനുള്ള വളർച്ചയെത്തിയപ്പോഴാണ് പിന്നീട് കുഞ്ഞിനെ തുറന്നു വിട്ടത്.

Story Highlights: Australia bushfires

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top