സ്ത്രീത്വത്തെ അപമാനിച്ചതായി ആക്ഷേപം; ടിപി സെൻകുമാറിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി

മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആക്ഷേപവുമായി ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. എറണാകുളം വടക്കൻ പറവൂരിൽ സെൻകുമാർ നടത്തിയ പ്രസംഗത്തിൽ ജെഎൻയുവിലെ വിദ്യാർത്ഥിനികളെ മോശമായി ചിത്രീകരിച്ചെന്നാണ് പരാതി. പറവൂർ സബ് ഇൻസ്പെക്ടർക്കാണ് ഡിവൈഎഫ്ഐപറവൂർ ബ്ലോക്ക് സെക്രട്ടറി സന്ദീപാണ് പരാതി നൽകിയിരിക്കാന്നത്.
ഇന്നലെ വടക്കൻ പറവൂർ പാർക്ക് ഗ്രൗണ്ടിൽ ടിപി സെൻകുമാർ നടത്തിയ ഈ പ്രസംഗത്തിനെതിരെയാണ് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്. സെൻകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് പരാതി. പ്രസംഗത്തിൽ സെൻകുമാർ ജെഎൻയുവിലെ വിദ്യാർത്ഥിനികളെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, പരാതി പരിശോധിച്ചെന്നും. പ്രാഥമീക പരിശോധനയിൽ സെൻകുമാറിനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here