ഓസ്ട്രേലിയൻ കാട്ടുതീ; ദുരിതാശ്വാസത്തിനായി സ്വന്തം നഗ്നചിത്രങ്ങൾ വിറ്റ് മോഡൽ സ്വരൂപിച്ചത് 7 ലക്ഷം ഡോളർ

ഓസ്ട്രേലിയൻ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സ്വന്തം നഗ്ന ചിത്രങ്ങൾ വില്പന നടത്തി ഇൻസ്റ്റഗ്രാം മോഡൽ സ്വരൂപിച്ചത് ഏഴു ലക്ഷം ഡോളർ. ഇന്ത്യൻ മണിയിൽ ഏതാണ്ട് അഞ്ചു കോടി രൂപയോളം വരും ഇത്. വെറും രണ്ട് ദിവസങ്ങൾ കൊണ്ട് 20കാരിയായ കെയ്‌ലൻ വാർഡാണ് ഇത്രയധികം പണം സ്വരൂപിച്ചത്.
തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് കെയ്‌ലൻ ആശയം ആദ്യമായി പങ്കുവെച്ചത്. കാട്ടുതീ ദുരിതാശ്വാസത്തിനായി പത്തു ഡോളറെങ്കിലും അയക്കുന്ന എല്ലാവര്‍ക്കും തന്റെ നഗ്‌ന ചിത്രങ്ങള്‍ അയച്ചു നൽകുമെന്നായിരുന്നു കെയ്‌ലൻ്റെ പ്രഖ്യാപനം. പണം നൽകിയതിനു തെളിവ് നൽകിയാൽ ചിത്രം അയച്ചു നൽകുമെന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് വേഗത്തിൽ വൈറലായി. 77000 തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഒപ്പം ദുരിതാശ്വാസത്തിലേക്ക് പണവും ഒഴുകാൻ തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ ഏഴു ലക്ഷം ഡോളർ സമാഹരിച്ചു കഴിഞ്ഞെന്ന് മറ്റൊരു ട്വീറ്റിലൂടെ കെയ്‌ലൻ അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇത്തരത്തിൽ ധനസമാഹാരണം തുടങ്ങിയത് തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനമാണെന്ന് കാട്ടി കെയ്‌ലൻ്റെ അക്കൗണ്ട് ഇൻസ്റ്റഗ്രാം നീക്കം ചെയ്തു. ഇതിനു പിന്നാലെ കെയ്‌ലൻ പുതിയ അക്കൗണ്ട് തുടങ്ങിയെങ്കിലും അതും ഇൻസ്റ്റഗ്രാം നീക്കം ചെയ്തു.
അതേ സമയം, കെയ്‌ലൻ സാമ്പത്തികത്തട്ടിപ്പു നടത്തിയെന്നും ചിലർ ആരോപിക്കുന്നുണ്ട്.
അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ കെയ്‌ലൻ 2019 ഓഗസ്റ്റ് മുതൽ നഗ്ന മോഡലായി ജോലി ചെയ്യുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here