ജെഎന്‍യുവിലെ മുഖം മൂടി ആക്രമണം; മാനവ വിഭവ ശേഷി വകുപ്പിന്റെ നീക്കങ്ങളോട് നിസഹകരിച്ച് ജെഎന്‍യു വൈസ് ചാന്‍സലര്‍

ജെഎന്‍യുവിലെ മുഖം മൂടി ആക്രമണ വിഷയത്തില്‍ മാനവ വിഭവ ശേഷി വകുപ്പിന്റെ നീക്കങ്ങളോട് നിസഹകരിച്ച് ജെഎന്‍യു വൈസ് ചാന്‍സലര്‍. മാനവ വിഭവ ശേഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് മുന്നില്‍ വൈസ് ചാന്‍സലര്‍ ഇന്നലെ ഹാജരായില്ല.
അതേസമയം, ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷാ ഘോഷ് അടക്കം 19 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. യൂണിവേഴ്‌സിറ്റികളെ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ അഭയ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ നടപടി ഉണ്ടാകും എന്ന മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ജനുവരി നാലിന് കാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും എഫ്‌ഐര്‍ആറില്‍ പറയുന്നു. സര്‍വകലാശാല അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. ആക്രമണത്തിന് പൊലീസ് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് മുഖം മൂടി ആക്രമണ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here