നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള ഐഎസ് യുവതികൾ കാബൂളിൽ; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

ഐഎസ്‌ഐഎസിൽ ചേർന്ന മലയാളി വനിതകൾ കാബൂൾ ജയിലിലെന്ന് കേന്ദ്ര സർക്കാർ. പത്ത് ഇന്ത്യക്കാരും കാബൂൾ ജയിലിലുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, എറണാകുളം സ്വദേശി മറിയം എന്നിവരും കാബൂളിലെ ജയിലിലുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also : ഐഎസ്‌ഐഎസ് തീവ്രവാദികൾ ഉത്തർപ്രദേശിൽ നുഴഞ്ഞുകയറി; സംസ്ഥാനത്ത് കനത്ത ജാഗ്രത
ഒരു സാധാരണ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ ഇത്തരത്തിൽ മാറ്റിയെടുത്തവർ കേരളത്തിലുണ്ടെന്നും, കാബൂളിലുള്ളവരെ രാജ്യത്തെത്തിച്ചാൽ മാത്രമേ ഇതിന് പിന്നിലുള്ളവരെ പിടികൂടാൻ സാധിക്കുകയുള്ളുവെന്നും നിമിഷയുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, ഇവരെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച കര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Story Highlights- ISIS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here