Advertisement

മുത്തൂറ്റ് ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

January 7, 2020
1 minute Read

മുത്തൂറ്റ് ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ജീവനക്കാർ യാത്രാവിവരങ്ങൾ പൊലീസിന് നൽകണമെന്നും തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. മുത്തൂറ്റ് ജീവനക്കാരുടെ ഹർജിയിലാണ് കോടതി നടപടി.

Read Also: മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞ കേസ്: സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

അതേസമയം മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറെ കല്ലെറിഞ്ഞ കേസിൽ സിഐടിയു പ്രവർത്തകൻ അറസ്റ്റിലായി. കലൂർ സ്വദേശി സലീം ആണ് അറസ്റ്റിലായത്. മുത്തൂറ്റിൽ സിഐടിയു സമരം തുടരുകയാണ്.

ഇന്ന് രാവിലെയായിരുന്നു മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടറിൻറെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്‌സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള പണിമുടക്ക് തുടങ്ങിയിരുന്നു. ഇതിനിടെയാണ് കല്ലേറ് നടന്നത്.

 

 

 

 

muthoot fincance, citu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top