Advertisement

ഇനി ‘പന്നി മാംസം’ ചെടികളിൽ നിന്ന്…! ഉടൻ വിപണിയിൽ

January 7, 2020
1 minute Read

ചെടികളിൽ നിന്നും പന്നിയുടേതിന് സമാനമായ മാംസം പുറത്തിറക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ് ഇത്തരത്തിൽ അരച്ച പന്നി മാംസവും സോസേജും പുറത്തിറക്കാൻ പോകുന്നത്. പന്നി മാംസത്തിന്റെ അതേ രുചിയും ഗുണവുമാണ് തങ്ങളുടെ ഉത്പന്നങ്ങൾക്ക് കമ്പനി അവകാശപ്പെടുന്നത്.

Read Also: സ്ത്രീകളേ… സ്വർണത്തിൽ നിന്ന് ഇരുമ്പിലേക്ക് നിക്ഷേപം മാറ്റൂ…: വൈറലായി പരസ്യ വീഡിയോ

വെജിറ്റേറിയൻ പോർക്ക് എന്നാണ് പുറത്തിറക്കുന്നതെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെള്ളം, സോയ പ്രോട്ടീൻ കോൺസെൻട്രേറ്റ്, വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, പ്രകൃതിദത്ത ഫ്‌ളേവറുകളും ചേർത്താണ് ഈ വ്യാജ പന്നി ഇറച്ചി നിർമിക്കുക. പരിസ്ഥിതിക്ക് ദോഷകരമാവാത്ത, ചെടികളിൽ നിന്ന് ഉണ്ടാക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് കുറച്ച് കാലമായി വിപണിയിൽ നല്ല ഡിമാൻഡാണ്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ഒരു കമ്പനി കക്കയിറച്ചി ഇത്തരത്തിൽ ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സസ്യങ്ങളിൽ നിന്നുള്ള ചേരുവകളുപയോഗിച്ച് മാംസത്തിന്റെ ഗുണങ്ങളുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനാണ് കമ്പനികളുടെ ശ്രമം. ലോകത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ വളരെയധികം ആളുകൾ ഉപയോഗിക്കുന്ന പോർക്ക് ഇറച്ചിക്ക് പന്നിപ്പനി വന്നതിന് ശേഷം ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് കമ്പനിയുടെ ശ്രമം. പരിസ്ഥിതിക്കും നല്ലത് തന്നെയാണ് ഈ നീക്കം.

2020ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലായിരിക്കും ഇത് കമ്പനി അവതരിപ്പിക്കുക. മീൻ, കോഴി ഇറച്ചി, ചീസ്, പാൽ എന്നിവക്ക് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് തങ്ങളെന്ന് ഇംപോസിബിൾ ഫുഡ്‌സ് അധികൃതർ തന്നെ വ്യക്തമാക്കുന്നു.

 

 

plant based pork

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top