കേരളത്തിൽ പണിമുടക്ക് പൂർണം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്ക് കേരളത്തിൽ പൂർണം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സർവീസ് നടത്തിയില്ല. കൊച്ചി മെട്രോ എന്നാൽ തടസം കൂടാതെ സർവീസ് നടത്തി.
പത്തനംതിട്ടയിൽ പണിമുടക്കിന് ഹർത്താൽ പ്രതീതിയുണ്ടായിരുന്നു. കെഎസ്ആർടിസി നാമമാത്രമായി പമ്പ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും, ഓട്ടോകളും സർവീസ് നടത്തുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. തിരുവല്ലയിൽ പണിമുടക്കാനുകൂലികൾ ബാങ്കുകൾ അടപ്പിച്ചു.
Read Also : പൊതുപണിമുടക്ക്; കൊച്ചി മെട്രോ തടസമില്ലാതെ പ്രവര്‍ത്തിക്കും
ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസും, ബോട്ട് സർവീസുകളുമടക്കം ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി നിലച്ചു. ടൂറിസം മേഖലയേയും പണിമുടക്ക് സാരമായി ബാധിച്ചു.
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മലബാർ മേഖലയിലും സ്ഥിതി സമാനമായിരുന്നു.
Story Highlights- Kerala, Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here