Advertisement

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

January 8, 2020
Google News 1 minute Read

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ അവസാനം, നവംബർ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ്. നവംബർ 11ന് പുതിയ ഭരണ സമിതികൾ ചുമതലയേൽക്കും. എല്ലായിടത്തും അധിക വാർഡുകളുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌ക്കരൻ ട്വന്റിഫോറിനോട് പറഞ്ഞു. പുതിയ വാർഡുകളിൽ പുതിയ വീട്ടുനമ്പരായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷ്ണർ പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗൺ തുടങ്ങി. വാർഡ് പുനർ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷൻ കടന്നിട്ടില്ല. പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ. തെരഞ്ഞെടുപ്പ് സമയ ക്രമത്തിൽ ഏകദേശ ധാരണയായി.

വാർഡ് പുനർ വിഭജനത്തിന് ഡീ ലിമിറ്റേഷൻ കമ്മീഷൻ നടപടി തുടങ്ങണം, വോട്ടർ പട്ടിക തയ്യാറാക്കണം അങ്ങനെ കടമ്പകൾ ഇനിയും ബാക്കിയാണ്. അധിക വാർഡുകൾ ഇക്കുറിയുണ്ടാകും.

പുതിയ വാർഡുകളിലെ വീടുകൾക്ക് പുതിയ വീട്ടു നമ്പരായിരിക്കും. 2011 ലെ സെൻസസ് അടിസ്ഥാനത്തിലാകും വാർഡ് പുനർ വിഭജനമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷ്ണർ പറഞ്ഞു.

Story Highlights- Local Body Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here