ശബരിമല മകരവിളക്ക് ഉത്സവം; തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മകരവിളക്ക് ഉത്സവത്തിനായുള്ള തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 13ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷ യാത്ര പുറപ്പെടുന്നത്.

മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുവാൻ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പാതയിലെ കയ്യേറ്റങ്ങൾ ഉൾപ്പെടെ ഒഴുപ്പിച്ച് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ല കളക്ടർ പിബി നൂഹ് വ്യക്തമാക്കി.

മകരവിളക്ക് ദർശനത്തിനായി എട്ടു കേന്ദ്രങ്ങളാണ് ഒരുക്കിയിരുക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വഴികളിൽ ബാരിക്കേഡ് വച്ചു തീർത്ഥാടകരെ നിയന്ത്രിക്കാനും സുരക്ഷ പരിശോധനകൾ കർശനമാക്കാനും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുവാനും അവലോകന യോഗത്തിൽ തീരുമാനമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More