48 പുരുഷന്മാരെ പീഡിപിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

48 പുരുഷന്മാരെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇന്തോനേഷ്യൻ സ്വദേശിയായ റെയ്‌നാർഡ് സിനഗയെന്ന മുപ്പത്തിയാറുകാരനെയാണ് കോടതി ജീവപര്യന്തം ശിക്ഷയായ 30 വർഷത്തെ തടവിന് വിധിച്ചത്. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.
136 പീഡനപരാതികൾ ഉൾപ്പെടെ 159 കുറ്റങ്ങളാണ് സിനഗയ്‌ക്കെതിരായി ചുമത്തിയിരിക്കുന്നത്. ബ്രിട്ടന്റെ നിയമ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ക്രിമിനലാണ് സിനഗയെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) വിലയിരുത്തി.
136 പീഡനക്കുറ്റങ്ങൾ, എട്ട് പീഡന ശ്രമങ്ങൾ, 14 കയ്യേറ്റശ്രമങ്ങൾ എന്നിവയാണ് സിനഗയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. സിനഗ പീഡനത്തിനരയാക്കിയ 70 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
Read Also : രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് 15 പതിനഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
നൈറ്റ് ക്ലബിൽ നിന്നും ബാറിൽ നിന്നുമെല്ലാം പുറത്തുവരുന്ന പുരുഷന്മാരെ തന്ത്രത്തിൽ മൊണ്ടാന ഹൗസിൽ സ്ഥിതി ചെയ്യുന്ന ഫഌറ്റിൽ എത്തിച്ചായിരുന്നു പീഡനം. പീഡന ദൃശ്യങ്ങളും സിനഗ പകർത്തിയിരുന്നു.
ഈ ദൃശ്യങ്ങൾ കണ്ട് ഇരകളെ തേടി പൊലീസ് എത്തിയപ്പോഴാണ് പല പുരുഷന്മാരും തങ്ങൾ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് തിരിച്ചറിയുന്നത്.
Story Highlights- Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here