Advertisement

ഇന്ത്യക്കെതിരായ പരമ്പര കടുപ്പമാകും; ലബ്യുഷെയ്ന്‍

January 8, 2020
Google News 1 minute Read

ഇന്ത്യക്കെതിരെയുള്ള പരമ്പര കടുപ്പമാകുമെന്ന് ഓസീസ് ബാറ്റ്സ്മാൻ മാർനസ് ലെബ്യുഷെയ്‌ൻ. ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമുണ്ടെന്നും അതുകൊണ്ട് തന്നെ വരാനിരിക്കുന്ന പരമ്പര കടുത്ത വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പര്യടനം നടത്തുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഇന്ത്യ കരുത്തരായ എതിരാളികളാണ്. പരമ്പര കടുത്ത വെല്ലുവിളിയാകും. എന്നാൽ ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ ഏറ്റെടുക്കുക എന്നതാണ് വലിയ കാര്യം. അതിനായാണ് എല്ലാവരും ശ്രമിക്കുന്നത്. പരമ്പരയിൽ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷ.”- ലെബ്യുഷെയ്‌ൻ പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ അദ്ദേഹം ഇന്ത്യക്കെതിരായ ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് താരത്തിൻ്റെ പ്രതികരണം.

ക്രിക്കറ്റ് ലോകത്തെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്ന റെക്കോർഡോടെയാണ് ലെബ്യുഷെയ്‌ൻ വരവറിയിക്കുന്നത്. സ്റ്റീവൻ സ്മിത്തിൻ്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായാണ് അദ്ദേഹം വന്നത്. പക്ഷേ, പിന്നീടിങ്ങോട്ട് ഈ 25കാരൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. 64.94 ശരാശരിയിൽ 1104 റൺസോടെ കഴിഞ്ഞ വർഷത്തിലെ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഏറ്റവുമധികം റൺസ് സ്കോർ ചെയ്ത താരമായിരുന്നു അദ്ദേഹം. ഇപ്പോൾ ആകെ 14 ടെസ്റ്റുകളിൽ നിന്ന് 1459 റൺസാണ് ലെബ്യുഷെയ്‌ൻ്റെ സമ്പാദ്യം. എട്ട് അർദ്ധസെഞ്ചുറികളും നാലു സെന്ധുറികളുമുള്ള അദ്ദേഹം ന്യൂസിലൻഡ് പരമ്പരയിൽ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയും നേടി.

ഈ മാസം 14 മുതലാണ് ഓസ്ട്രേലിയ-ഇന്ത്യ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

Story Highlights: India, Australia, Marnus Labuschagne

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here