റീബില്‍ഡ് നിലമ്പൂരിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത പങ്ക് വച്ച് മലപ്പുറം ജില്ലാ കളക്ടര്‍

പി വി അന്‍വര്‍ എംഎല്‍എ ചെയര്‍മാനായി നിലമ്പൂരിന്റെ പ്രളയ പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച റീബില്‍ഡ് നിലമ്പൂരിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത പങ്ക് വച്ച് മലപ്പുറം ജില്ലാ കളക്ടര്‍. ഏക്കറുകണക്കിന് സ്ഥലവും നൂറുകണക്കിന് വീടുകള്‍ക്കുള്ള സഹായവും ലഭിച്ചിട്ടും നിര്‍മാണ പ്രവൃത്തി തുടങ്ങാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കളക്ടര്‍ ജാഫര്‍മാലിക് പറഞ്ഞു. വഴിവിട്ട ഇടപാടുകള്‍ നടത്താന്‍ എംഎല്‍എ നിര്‍ബന്ധിക്കുകയാണെന്നും കളക്ടര്‍ ആരോപിച്ചു. റീ ബില്‍ഡ് നിലമ്പൂരിന് സൗജന്യമായി ലഭിച്ച സ്ഥലം സര്‍ക്കാര്‍ വില കൊടുത്തു വാങ്ങണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രളയം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും എങ്ങും എത്താതെ പോയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വീഴ്ച്ചക്ക് കാരണക്കാരന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ആണെന്ന നിലമ്പൂര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കളക്ടറുടെ മറുപടി. പിവി അന്‍വര്‍ ചെയര്‍മാനായി ആരംഭിച്ച റീബില്‍ഡ് നിലമ്പൂരിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് ജാഫര്‍ മാലിക് വ്യക്തമാക്കി. ഭൂമിയും പണവും ഉണ്ടായിട്ടും റിബില്‍ഡ് നിലമ്പൂരിന്റ കീഴില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണമറിയുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.
ദുരിത ബാധിതര്‍ക്ക് ലഭിക്കുന്ന തുകയില്‍ കയ്യിട്ട് വാരാനാണ് ചിലരുടെ ശ്രമം. തെറ്റിന് കൂട്ടു നില്ക്കാന് തന്നെ കിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കവളപ്പാറയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്നും ഭൂമാഫിയയെ സഹായിക്കാനുമുള്ള ചിലരുടെ ഇടപെടലാണെന്നും ആരുടെയും പേരെടുത്തുപറയാതെ ജില്ലാ കളക്ടര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here