ചെലവ് ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; അതൃപ്തി അറിയിച്ച് ധനകാര്യമന്ത്രാലയത്തിലെ ഉന്നത് ഉദ്യോഗസ്ഥര്‍

ചെലവ് ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ധനകാര്യമന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിമര്‍ശനം. എന്നാല്‍, വളര്‍ച്ച പ്രത്യക്ഷമാകുന്നതുവരെ ചെലവ് ചുരുക്കല്‍ നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപത്തില്‍ വലിയ കുറവാണ് ഉണ്ടായത്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സംരംഭകരോടും നിക്ഷേപകരോടും വിശാല മനസോടെ നിക്ഷേപങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു. ഈ അവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ചെലവുചുരുക്കലിലേക്ക് നീങ്ങുന്നതിലെ യുക്തി ഇല്ലായ്മയാണ് ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കുന്നത്.
ലക്ഷ്യമിടുന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇത് തടസമാകും എന്നാണ് വിമര്‍ശനം. ഇന്നലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ ധനമന്ത്രിയെ നേരിട്ട് ഇക്കാര്യം അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ ധനകാര്യ വിദഗ്ധരുടെ അഭിപ്രായം തേടണം എന്നും അവര്‍ കേന്ദ്രധനമന്ത്രിയോട് നിര്‍ദേശിച്ചു. അതേസമയം ചിലവ് ചുരുക്കല്‍ തിരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം.
ധനകാര്യമന്ത്രി ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് സൂചന. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആണ് ചെലവ് കുറയ്ക്കുന്നതായി സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. നവംബര്‍ മാസം വരെ 27.86 ലക്ഷം കോടി രൂപ മാത്രമെ ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുള്ളു. ഇത് മൊത്തം നടത്തേണ്ട് ചെലവ് ലക്ഷ്യത്തിന്റെ 65 ശതമാനം മാത്രമാണ്.
ഡിസംബറിലും ചെലവ് ലക്ഷ്യത്തിന്റെ 60 ശതമാനം മാത്രമാണ് ചിലവഴിക്കാന്‍ കേന്ദ്രം തയാറായത്. ധനക്കമ്മി ജിഡിപിയുടെ 3.8 ശതമാനമായി പിടിച്ച് നിര്‍ത്തുകയാണ് ഇതുവഴിയുള്ള കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. നികുതി വരുമാനത്തിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ് ചെലവ് ചുരുക്കലില്‍ ഉപാധി കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം. സാമ്പത്തിക വര്‍ഷത്തിലെ ചെലവ് രണ്ട് ലക്ഷം കോടി രൂപ കുറയ്ക്കുകയാണ് ഇതുവഴിയുള്ള കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here