Advertisement

പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധം ; അമര്‍ത്യസെന്‍

January 9, 2020
1 minute Read

പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന്  നൊബേല്‍ സമ്മാന ജേതാവ്‌ അമര്‍ത്യസെന്‍. ‘ഒരാള്‍ എവിടെ ജനിച്ചും എന്നും എവിടെ ജീവിക്കുന്നു എന്നതുമാണ് പൗരത്വത്തിന് അടിസ്ഥാനമാക്കേണ്ടത്. ഭരണഘടനാവ്യവസ്ഥയെ ലംഘിക്കുന്നതാണ്. മതപരമായ വ്യത്യാസങ്ങളല്ല പൗരത്വത്തിന് അടിസ്ഥാനം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. സുപ്രിംകോടതി ഈ നിയമം പിന്‍വലിക്കണമെന്നും’  അമര്‍ത്യസെന്‍ പറഞ്ഞു.

ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് കാരണം സര്‍വകലാശാല അധികൃതരുടെ വീഴ്ചയാണെന്നും അമര്‍ത്യസെന്‍ കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരെ തടയാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതും പൊലീസുമായുള്ള ആശയവിനിമയത്തില്‍ സംഭവിച്ച കാലതാമസവുമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നും അമര്‍ത്യസെന്‍ പറഞ്ഞു. അതേസമയം, രാജ്യത്തിന് പുറത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കള്‍ സഹതാപത്തിന് അര്‍ഹരാണെന്നും അവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights- Citizenship amendment act,  unconstitutional,  Amartya Sen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top