ജനുവരി 14 രാത്രിയിൽ ശബരിമല നട അടക്കില്ല

ശബരിമലയിൽ ഇത്തവണ മകരസംക്രമ പൂജ ദിവസമായ ജനുവരി14 ന് രാത്രിയിൽ ക്ഷേത്ര നട അടയ്ക്കില്ല. പകരം 15 ന് പുലർച്ചെ അടയ്ക്കുന്ന നട ഒരു മണിക്കൂറിന് ശേഷം തുറക്കുകയും ചെയ്യും. അതേ സമയം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മകരവിളക്കാനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന ജനുവരി 15ന് പൂലര്‍ച്ചെ രണ്ട് മണി കഴിഞ്ഞ് ഒന്‍പതു മിനിറ്റിലാണ് ഇത്തവണ മകരസംക്രമ പൂജ. 15ന് പുലര്‍ച്ചെയാണ് സംക്രമം എന്നതിനാല്‍ 14ന് നട അടയ്ക്കില്ല. മകരസംക്രമ പൂജയും സംക്രമാഭിഷേകത്തിനും ശേഷം പുലർച്ചെ 3 മണിയ്ക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം നാലു മണിയ്ക്ക് നട വീണ്ടും തുറക്കും

കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍ വഴി കൊടുത്തയയ്ക്കുന്ന മുദ്രയിലെ നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിക്കുന്നത്. ജനുവരി 15ന് വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും തുടര്‍ന്ന് പൊന്നമ്പല മേട്ടില്‍ മകര ജ്യോതി ദര്‍ശനവും. എട്ടു കേന്ദ്രങ്ങളിലാണ് മകര ജ്യോതി ദർശിക്കാൻ ഇത്തവണ തീർത്ഥാടകർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.

Story Highlights: Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More