ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്

ജെഎന്‍യു വിദ്യാര്‍ത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍. വൈസ് ചാന്‍സിലറെ മാറ്റുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. അതേസമയം രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശി.
സമാധാനപരമായി സമരം ചെയ്യാന്‍ വന്നവര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് കടന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here