Advertisement

ജെഎൻയുവിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിർത്തിവെച്ചു; സംഘർഷങ്ങൾ കണക്കിലെടുത്താണ് തീരുമാനം

April 18, 2025
2 minutes Read

ജെഎൻയു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷം പരിഗണിച്ചാണ് ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.സ്ഥാനാർത്ഥികളുടെ അവസാന പട്ടിക പുറത്തുവിടുന്നതും മാറ്റിവച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

സംഘർഷമുണ്ടാകില്ലെന്ന് അധികൃതരും വിദ്യാർത്ഥി സംഘടനകളും ഉറപ്പ് നൽകിയാൽ മാത്രമേ തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിടെ തീരുമാനം.അക്രമത്തിൽ പങ്കെടുത്തവർക്കെതിരെ കർശന നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നടപടിക്കെതിരെ എബിവിപി രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം അംഗീകരിക്കാൻ ആവില്ലെന്ന് എബിവിപി പ്രതികരിച്ചു.

Story Highlights : JNUSU Election Process Indefinitely Suspended Due to Rising Violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top