തുടര്‍വിദ്യാഭ്യാസ കലോത്സവം: തലസ്ഥാന ജില്ലയില്‍ നിന്ന് 25 ട്രാന്സ്ജെന്ഡറുകള് മാറ്റുരയ്ക്കും

സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ തലസ്ഥാന ജില്ലയില്‍ നിന്ന് 25 ട്രാന്സ്ജെന്ഡറുകള് മാറ്റുരയ്ക്കും. സാക്ഷരതാമിഷന്റെ ട്രാന്‍ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ സമന്വയ പഠിതാക്കള്‍ ആണ് മത്സരത്തിനിറങ്ങുന്നത്. ഈ മാസം 10 മുതല്‍ 12 വരെയാണ് മത്സരം.
സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ 25 ട്രാന്സ്ജെന്ഡറുകളാണ് ജില്ലയില്‍ നിന്ന് മത്സരിക്കുന്നത്. ഒരാഴ്ചയിലധികമായി ഇവര്‍ കഠിന പരിശീലനത്തിലാണ്. ഒപ്പന, തിരുവാതിര, സംഘനൃത്തം, കഥാപ്രസംഗം , ലളിതഗാനം തുടങ്ങി 15 ഇനം മത്സരങ്ങളിലാണ് ഇവര്‍ മാറ്റുരക്കുന്നത്. കലോത്സവത്തിന്റെ കിരീടം തലസ്ഥാനത്തേക്ക് തന്നെ എത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇവര്‍. മൂന്ന് ദിവസം നീളുന്ന കലോത്സവത്തിന് വേദിയാകുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here