ഹൗസ് ബോട്ട് തടഞ്ഞതില്‍ പരാതിയില്ല; നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ്

ദേശീയ പണിമുടക്ക് ദിനത്തില്‍ ഹൗസ് ബോട്ട് തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ്. കോട്ടയം ആലപ്പുഴ ജില്ല കളക്ടര്‍മാര്‍ ഖേദ പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ലെവിറ്റിന്റെ പ്രതികരണം. സംഭവം ഗൗരവമായി കാണുന്നുവെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു വ്യക്തമാക്കി.
രണ്ട് ദിവസത്തെ ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷം രാവിലെ ഒന്‍പതരയോടെയാണ് മൈക്കിള്‍ ലെവിറ്റും ഭാര്യയും കുമരകത്തെത്തിയത്. കോട്ടയം ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു നേരിട്ടെത്തി ലെവിറ്റിനെ സ്വീകരിച്ചു. സംഭവത്തില്‍ സര്‍ക്കാരിന് വേണ്ടി കളക്ടര്‍ ഖേദം പ്രകടിപ്പിക്കുയും ചെയ്തു. ഇന്നലെ ആലപ്പുഴ ആര്‍ ബ്ലോക്കില്‍ പണിമുടക്ക് അനുകൂലികള്‍ ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് ലെവിറ്റ് പ്രതികരിച്ചു.
വിവാദത്തിന് താത്പര്യമില്ലെന്നും യാത്ര ആസ്വദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം ഗൗരവമായാണ് സര്‍ക്കാര്‍ ‘കാണുന്നതെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു വ്യക്തമാക്കി. ആലപ്പുഴ ജില്ല കളക്ടറും മൈക്കല്‍ ലെവറ്റിനെ ബോട്ടില്‍ സന്ദര്‍ശിച്ചെന്നും അദ്ദേഹം അറിയിച്ചു. അക്രമികളുടെ തോക്കിന് മുന്നില്‍ പെട്ടത് പോലെയായിരുന്നു എന്നാണ് ഇന്നലെ ഇമെയില്‍ സന്ദേശത്തിലൂടെ മൈക്കിള്‍ ലെവിറ്റ് സംഭവം വ്യക്തമാക്കിയത്. കേരളത്തിന്റെ ടൂറിസത്തിന് ഇത് തിരിച്ചടിയാണെന്നും ടൂര്‍ ഓപ്പറേറ്റര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ലെവിറ്റ് പറഞ്ഞിരുന്നു. കളക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ലെവിറ്റ് നിലപാട് തിരുത്തിയത്.
Story Highlights- Mike Levitt, Nobel Prize winner, National strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here