ജെഎൻയു മാർച്ച്; പൊലീസ് ഉദ്യോഗസ്ഥന്റെ വിരൽ കടിച്ച് മുറിച്ച് യുവതി

ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെ പിടിച്ചു തള്ളിയ ഐപിഎസ് ഓഫീസറുടെ വിരൽ യുവതി കടിച്ചു മുറിച്ചു. ഇൻജിത് പ്രതാപ് സിംഗ് എന്ന ഉദ്യോഗസ്ഥന്റെ തള്ളവിരലാണ് യുവതി കടിച്ച് മുറിച്ചത്.
അതേസമയം, പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത യുവാവിനെയാണ് പ്രതാപ് സിംഗ് തടഞ്ഞതെന്നും ഇതിനിടെ യുവതി ഇദ്ദേഹത്തെ കടിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രതാപ് സിംഗ് പിടിച്ച് തള്ളിയത് സുഹൃത്തിനെയാണെന്ന് പറഞ്ഞാണ് യുവതി ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
അതിനിടെ ജെഎൻയു വൈസ് ചാൻസലറെ മാറ്റുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് വ്യക്തമാക്കി. വൈസ് ചാൻസലറെ മാറ്റുക എന്നതാണ് വിദ്യാർത്ഥികളുടെ അടിയന്തര ആവശ്യംമെന്നും വിസിയുടെ അനാസ്ഥയാണ് വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിൽ കലാശിച്ചതെന്നും ഐഷി പറഞ്ഞിരുന്നു.
story highlights- aishe ghosh, jnu, m jagadesh kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here