‘നിവിന്റെയോ വിനീതിന്റേയോ മൂട് താങ്ങ്, വല്ല ചാൻസും കിട്ടും’; പരിഹസിച്ചയാൾക്ക് അജു വർഗീസിന്റെ മറുപടി

ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് പരിഹാസം കലർന്ന കമന്റിട്ടയാൾക്ക് മറുപടിയുമായി നടൻ അജു വർഗീസ്. മോഹൻലാലും ശ്രീനിവാസനും അനശ്വരമാക്കിയ ദാസന്റേയും വിജയന്റേയും ആരും കാണാത്ത ചിത്രം അജു പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാൾ മോശം കമന്റിട്ടത്. ‘നിവിന്റെയോ വിനീതിന്റേയോ മൂട് താങ്ങ്, വല്ല ചാൻസും കിട്ടും’ എന്നായിരുന്നു കമന്റ്. വിമർശകന് പുഞ്ചിരി കലർന്ന മറുപടിയാണ് അജു നൽകിയത്. അജു നൽകിയ മറുപടി ആരാധകർ കൈയടിച്ചാണ് സ്വീകരിച്ചത്.

ഇന്നലെയാണ് ഫേസ്ബുക്കിലൂടെ അജു ചിത്രം പങ്കുവച്ചത്. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു അജു പോസ്റ്റ് ചെയ്തത്. ദാസനേയും വിജയനേയും പോലെ അജു വർഗീസും നിവിൻ പോളിയും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകർ മറുപടി നൽകി. ഇതിനിടെയാണ് വിമർശിച്ചുകൊണ്ടുള്ള കമന്റ് വന്നത്.

വിമർശനത്തെ ചിരിച്ചുകൊണ്ട് നേരിട്ട അജുവിനെ ആരാധകർ അഭിനന്ദിച്ചു. ഇങ്ങനെയുള്ളവർക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ല കാര്യമാണെന്നും പലരും അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top