തീരദേശ പരിപാലന നിയമം: കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ കണ്ണൂര്‍ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍

തീരദേശ പരിപാലന നിയമം നടപ്പാക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കണ്ണൂര്‍ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍. നിയമ പരിധിക്ക് പുറത്തുള്ള കെട്ടിടങ്ങള്‍ പോലും ചട്ടലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പ്രധാന പരാതി. കൃത്യമായ അറിയിപ്പും നിര്‍ദേശങ്ങളും നല്‍കാതെയാണ് ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

തീരദേശ സംരക്ഷണ നിയമപ്രകാരം ചട്ടലംഘനങ്ങളായി കണ്ടെത്തിയ കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയതോടെയാണ് തീരദേശ വാസികള്‍ ആശങ്കയിലായത്. ഇതിനായി അദാലത്തുകള്‍ നടത്തിയെങ്കിലും പരാതികള്‍ അവസാനിച്ചിട്ടില്ല. ദൂരമളന്ന മൊബൈല്‍ ആപ്പിനെതിരെയും വ്യാപക പരാതികളാണ്.

പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇക്കാര്യം നേരിട്ട് അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്.ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലുള്ളവരാണ് ജില്ലയിലെ പട്ടികയിലുള്ളവരില്‍ ഏറെയും. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചട്ടലംഘനങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More