Advertisement

പെരിയാർ വന്യജീവി സങ്കേതത്തില്‍ മണ്ണിടിച്ച് വനം വകുപ്പിന്റെ ഫുട്ബോൾ കോർട്ട് നിർമ്മാണം; ട്വന്റിഫോർ എക്സ്ക്ലൂസീവ്

January 10, 2020
1 minute Read

ഇടുക്കി പെരിയാർ വന്യജീവി സങ്കേതത്തില്‍ മണ്ണിടിച്ച് വനം വകുപ്പിന്‍റെ ഫുഡ്ബോള്‍ കോർട്ട് നിർമ്മാണം. ക്രിട്ടികല്‍ ടൈഗർ ഹാബിറ്റായി പരിപാലിക്കുന്ന പ്രദേശത്താണ് വനം വകുപ്പ് ഫുട്ബോള്‍ കോർട്ട് നിർമ്മിച്ചത്. ഒരു ഹെക്റ്റർ ഭൂമിയില്‍ എട്ട് മുതല്‍ ഒൻപത് അടിയോളം ആഴത്തില്‍, മണ്ണ് ജെസിബി ഉപയോഗിച്ച് നിരത്തിയാണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്.

പ്രദേശത്ത് എന്തു നിർമാണം നടത്തണമെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും അനുമതി ആവശ്യമുള്ള പ്രദേശത്താണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മണ്ണിടിച്ച് മൈതാനം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 20 മുതല്‍ 25 വരെ യുള്ള തിയതികളിലായിരുന്നു നിർമ്മാണം. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് 1972 ന്‍റെയും, ഫോറസ്റ്റ് കണ്‍സർവേഷന്‍ ആക്റ്റ് 1980 ന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. നിർമാണം പൂർത്തീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തിനു പിന്നാലെ ഇവിടെ ഫുട്ബോള്‍ ടൂർണമെന്‍റും സംഘടിപ്പിച്ചിരുന്നു. പരിമിതമായി മാത്രമേ വന്യജീവി സങ്കേതത്തിലേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനമുള്ളു എന്നിരിക്കെയാണ് വനം വകുപ്പ് നേരിട്ട് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.

പെരിയാർ പെരിയാർ ടൈഗർ റിസേർവിനകത്ത് താമസിക്കുന്ന വഞ്ചിവയല്‍ ട്രൈബല്‍ കോളനി നിവാസികള്‍ക്കായാണ് ഫുഡ് ബോള്‍ കോർട്ട് നിർമ്മിച്ചിരിക്കുന്നതെന്നാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം. മൈതാനം പുതുതായി നിർമ്മിച്ചതല്ലെന്നും നേരത്തെയുള്ളതാണെന്നുമാണ് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാറിൻ്റെ വാദം.

Story Highlights: Forest Department, Football Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top