Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ; പൊലീസ് സുരക്ഷ ശക്തമാക്കി

January 10, 2020
2 minutes Read

സ്‌ഫോടനത്തിനായി ഫ്‌ളാറ്റുകള്‍ സജ്ജമാക്കിയതോടേ മരടില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സ്‌ഫോടനത്തിന് മുന്നോടിയായി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ഫ്‌ളാറ്റുകള്‍ക്ക് സമീപം മോക്ക് ഡ്രിലും നടന്നു. നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം അതിക്രമിച്ച് കടക്കുന്നത് ആരായാലും വിട്ട് വീഴ്ച്ചയില്ലാത്ത നിയമ നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി.

ഓരോ ഫ്‌ളാറ്റിന് സമീപവും 200 മീറ്റര്‍ ചുറ്റളവില്‍ 800 പൊലീസുകാരും നാല് വിതം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സജ്ജമാണ്. കൂടാതെ തീരദേശ പൊലീസും കായലില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ന് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അവസാന വട്ട തീരുമാനങ്ങള്‍ വിശദീകരിച്ചു. നാളെ വീടുകളില്‍ നിന്നും രാവിലെ എട്ട് മണി മുതല്‍ ആളുകളെ ഒഴിപ്പിച്ച് തുടങ്ങും. 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങുമ്പോള്‍ ഗതാഗത നിയന്ത്രണം ആരംഭിക്കും. എന്നാല്‍ രണ്ടാം സൈറണ്‍ മുഴങ്ങുന്ന 10.55 നാണ് നാഷണല്‍ ഹൈവേ തടയുകയുക. കൃത്യം 11 മണിക് ആദ്യ സ്‌ഫോടനം നടക്കും.

യോഗത്തിന് ശേഷം സ്‌ഫോടനത്തിന് മുന്നോടിയായുള്ള മോക്ക് ഡ്രിലും നടന്നു. രണ്ട് മിനിട്ട് നീളുന്ന മൂന്ന് സൈറണുകള്‍ മുഴക്കി. 10 മിനിട്ട് നേരം ഗതാഗതം സ്തംഭിപ്പിച്ചു. എന്നാല്‍ മോക്ക് ഡ്രില്‍ ആയത് കൊണ്ട് തന്നെ ഇന്ന് വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നില്ല.

 

Story Highlights- Demolition of maradu flat, Police security has been tightened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top