പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം; ദൃക്സാക്ഷി കളിയിക്കാവിള സ്റ്റേഷനിലെ എസ്‌ഐ

എഎസ്‌ഐ വിൽസനെ കൊലപ്പെടുത്തിയതിനു ദൃക്സാക്ഷി കളിയിക്കാവിള സ്റ്റേഷനിലെ എസ്‌ഐയെന്ന് പൊലീസ്. എഫ്‌ഐആർ എതിർക്കാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരെ തോക്ക് ചൂണ്ടിയെന്നും എഫ്‌ഐആറിൽ തീവ്രവാദബന്ധം പരാമർശിച്ചിട്ടില്ലെന്നും എസ്‌ഐ രഘു ബാലാജി മൊഴി നൽകി.
അതേസമയം, സംഭവത്തിൽ എൻഐഎ കേസെടുക്കും. വിവരങ്ങൾ കൈമാറാൻ എൻഐഎ തമിഴ്നാട് ക്യൂബ്രാഞ്ചിന് നിർദേശം നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിലാണ് ദൃക്സാക്ഷി കളിയിക്കാവിള എസ്‌ഐ രഘു ബാലാജി ആണെന്ന് പറയുന്നത്. മാർക്കറ്റ് റോഡിലെ പരിശോധനയ്ക്കിടെ വെടിയൊച്ച കേട്ടാണ് എസ്‌ഐ രഘു ബാലാജി ചെക്ക്പോസ്റ്റിനു സമീപത്തേക്കു പോകുന്നത്. അവിടെ എത്തുമ്പോൾ ഒരാൾ വിൽസനെ വെടിവയ്ക്കുന്നതു കണ്ടു. പിന്നീടു തറയിലേക്കു വലിച്ചിട്ടു വീണ്ടും വെടിവച്ചു. മറ്റൊരാൾ കത്തി കൊണ്ടു കുത്തി. രഘു ബാലാജിയും കൂടെയുണ്ടായിരുന്ന നാല് പൊലീസുകാരും ഒച്ചവച്ചുകൊണ്ട് അങ്ങോട്ടേക്കു പോകാൻ ശ്രമിച്ചു.
എന്നാൽ, അടുത്തേക്കു വന്നാൽ വെടിവയ്ക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. രഘുബാലാജിയുടെ കൂടെവന്ന പൊലീസുകാർ വീണ്ടും ഒച്ചവച്ചപ്പോൾ രണ്ട് അക്രമികളും അടുത്തുള്ള ആരാധനാലയത്തിന്റെ പുറകുവശത്തുള്ള കോമ്പൗണ്ടിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. അവരെ പിടികൂടാനായി പൊലീസുകാർ ശ്രമിച്ചെങ്കിലും വിൽസന്റെ നില മോശമായതിനാൽ തിരികെവന്നു. സിഐയുടെ വാഹനത്തിൽ കുഴിത്തുറയുള്ള സർക്കാർ ആശുപത്രിയിലേക്ക് പോകും വഴി വിൽസൺ മരിച്ചുവെന്നും എസ്‌ഐ രഘു ബാലാജി മൊഴി നൽകി.
അതേസമയം, സംഭവത്തിൽ കേസെടുത്തു അന്വേഷിക്കാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ട്. വിവരങ്ങൾ കൈമാറാൻ എൻഐഎക്യൂ ബ്രാഞ്ചിന് നിർദേശം നൽകി. രഹസ്യാന്വേഷ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ ഗൗരവമായിയെടുത്തോ എന്നും എൻഐഎ പരിശോധിക്കും. സംശയങ്ങളിൽ കേരള- തമിഴ്‌നാട് അതിർത്തിയിലെ കൊലപാതകങ്ങളിൽ പുനഃപരിശോധന നടത്താനും തീരുമാനിച്ചതായാണ് വിവരം. കേസിലെ പ്രധാന പ്രതികളായ തൗഫീഖിനും, അബ്ദുൾ ഷമീമിനുമായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here