ശബരിമല മകരവിളക്ക് ഉത്സവം; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

മകരവിളക്കിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി വിവിധ വകുപ്പുൾ. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ അറിയിച്ചു.
മുൻ വർഷങ്ങളെക്കാൾ തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ പൊലീസിനെ സന്നിധാനത്ത് വിന്യസിക്കും. മകരവിളക്ക് ദിവസം രണ്ടു ഷിഫ്റ്റിലായി ജോലിയിലുള്ള പൊലീസുകാർ രണ്ടു മണിക്കൂർ അധിക സേവനം ചെയ്യും. മകരവിളക്ക് കണ്ടിറങ്ങുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകുന്നതിനു കൂടുതൽ സൗകര്യം ഏർപ്പെടുത്താനായാണ് ഈ അധിക പൊലീസിനെ വിനിയോഗിക്കുക.
8 കേന്ദ്രങ്ങളിലാണ് മകരജ്യോതി ദർശനത്തിനുള്ള സൗകര്യം ഒരുക്കിയരിക്കുന്നത്. തിരക്കുമൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴുവാക്കാൻ ബാരിക്കേഡുവച്ച് തീർത്ഥാടകരെ നിയന്ത്രിക്കും. മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ അപ്പം, അരവണ എന്നിവ ആവശ്യത്തിന് ലഭ്യമാക്കാനും ദേവസ്വം ബോർഡ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here