ശബരിമല യുവതീപ്രവേശം; പുതിയ നിലപാടെടുക്കാൻ ദേവസ്വം ബോർഡ് യോഗം ഇന്ന്

ശബരിമല യുവതീപ്രവേശത്തിൽ നൽകുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. വിഷയത്തിൽ മുൻനിലപാട് തിരുത്താൻ ബോർഡ് തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് മൂന്നിന് ബോർഡ് ആസ്ഥാനത്താണ് യോഗം.
വിശ്വാസികളുടെ താത്പര്യം മുൻനിർത്തിയും ആചാരാനുഷ്ഠാനങ്ങൾക്ക് യോജിച്ച തരത്തിലുമുള്ള നിലപാടാകും ബോർഡ് എടുക്കുക. ഇക്കാര്യം യോഗം ചർച്ച ചെയ്യും. ആചാരങ്ങൾ പ്രകാരം പത്ത് വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകൾക്ക് സന്നിധാനത്ത് പ്രവേശിക്കാൻ കഴിയില്ല. ഈ നിലപാട് തന്നെയാകും സ്വീകരിക്കുകയെന്നാണ് സൂചന.
Read Also: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുമായി മാനവിഭവശേഷി മന്ത്രാലയം ഇന്ന് ചര്‍ച്ച നടത്തും
എല്ലാ തീർത്ഥാടന കാലത്തും ഇതിന്റെ പേരിൽ അക്രമങ്ങളുണ്ടാകുന്നതും ശബരിമലയിലെ വരുമാനം കുറയുന്നതും കൂടി കണക്കിലെടുത്താണ് ബോർഡിന്റെ നിലപാട് മാറ്റം. ഈ തീർത്ഥാടന കാലത്ത് യുവതീപ്രവേശത്തിൻെ പേരിൽ വിവാദങ്ങളോ അക്രമങ്ങളോ ഇല്ലാതിരുന്നത് കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുന്നതിന് കാരണമായി. യുവതീപ്രവേശത്തിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യം ഒരുക്കേണ്ടെന്നാണ് ബോർഡിന്റെയും സർക്കാരിന്റേയും പൊതുനിലപാട്. ആചാരങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലമാകും ബോർഡ് നൽകുക.
അതേസമയം 2007ലും 2015ലും 2019 ലും സ്വീകരിച്ചതുപോലെ ഹിന്ദു പണ്ഡിതന്മാരുടെ സമിതി രൂപീകരിക്കുകയും അവരുടെ അഭിപ്രായം കേൾക്കുകയും വേണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുക.
sabarimala woman entry, travancore dewaswam board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here