Advertisement

പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ഗാന ഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക സന്നിധിയിലെത്തി

January 10, 2020
1 minute Read

എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ഗാന ഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക സന്നിധിയിലെത്തി. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതമാണ് ജന്മദിനാഘോഷങ്ങള്‍ക്കായി കെ ജെ യേശുദാസ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയത്. നാലര പതിറ്റാണ്ടായി തുടരുന്ന പതിവു ശീലം ഇക്കുറിയും ജന്മദിനത്തില്‍ മുടക്കം വരുത്തിയില്ല. വാക് ദേവതയായ സരസ്വതി ദേവിയ്ക്കു മുന്നില്‍ നിറഞ്ഞ ഭക്തിയോടെ ഗാനഗന്ധര്‍വന്‍ തൊഴുതു നിന്നു.

രാവിലെ എട്ടരയോടെയാണ് യേശുദാസും കുടുംബവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. ഭാര്യയും മൂന്ന് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് ദര്‍ശനം നടത്തിയത്. പതിവുപോലെ ജന്മദിനത്തില്‍ ഛണ്ഡികാ ഹോമമുള്‍പ്പെടെ വഴിപാടുകളും കഴിപ്പിച്ചു. പ്രിയ ഗായകനെ കാണാന്‍ ക്ഷേത്രത്തിനുള്ളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു.

 

Story Highlights- KJ Yesudas visit Kollur Mookambika temple 
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top