മരടിലെ സ്‌ഫോടനാനന്തരം അവശേഷിക്കുന്നത് നാല് നിലപൊക്കത്തിൽ കോൺക്രീറ്റ് പാളികൾ

അരമണിക്കൂറിനുള്ളിൽ നടന്ന രണ്ട് സ്‌ഫോടനത്തിലൂടെ മരടിൽ നിന്ന് ഇല്ലാതായത് രണ്ട് ബഹു നില കെട്ടിടങ്ങളാണ്. ആദ്യ സ്‌ഫോടനം 11.18നും രണ്ടാമത്തേത് 11.44നുമായിരുന്നു. നിലവിൽ കെട്ടിടങ്ങൾ നിലനിന്നിരുന്നിടം നാല് നില പൊക്കത്തിൽ വരുന്ന കോൺക്രീറ്റ് പാളികൾ. ആശങ്കകൾക്കൊടുവിൽ കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി പൂർത്തിയാക്കി എന്നുള്ള ആശ്വാസത്തിലാണ് അധികൃതർ.
എന്നാൽ, പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്. ആൽഫാ ടവറുകളുടെ അവശിഷ്ടങ്ങളിൽ ചിലത് കായലിലേക്ക് വീണെങ്കിലും അത് വലിയ തോതിലുള്ള ആശങ്കയ്ക്ക് വഴിവെയ്ക്കുന്നതല്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആൽഫയുടെ ടവർ ചെരിഞ്ഞാണ് നിലംപതിച്ചത്. പ്രദേശത്തെ പൊടിപടലങ്ങൾ അഞ്ച് മിനിട്ടിനുള്ളിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here