മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കുന്നതിന് മുന്‍പ് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടും എന്ന് സുപ്രികോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.
മരടിലെ പൊളിച്ച ഫ്ളാറ്റുകളില്‍ തീറാധാരം ഇല്ലാത്തവര്‍ക്കും നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന സുപ്രധാന തീരുമാനം വ്യക്തമാക്കിയ ശേഷമായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. അതേസമയം, ഫ്‌ളാറ്റ് ഉടമകളായിരുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഇല്ല എന്ന് ഹോളി ഫെയ്ത്തിന്റെ നിര്‍മാതാക്കള്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. ഇതില്‍ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഇന്ന് കേസ് പരിഗണിക്കുക.
Story Highlights – Supreme Court will today hear a petition against the flat builders in Maradu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here