അമിത് ഷാ കേരളത്തിലേക്കില്ല, പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് വി മുരളീധരൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നു എന്നത് തെറ്റായ പ്രചാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അമിത് ഷാ പങ്കെടുക്കുന്ന ഒരു പരിപാടിയും തീരുമാനിച്ചിട്ടില്ലെന്നും ഇല്ലാത്ത പരിപാടിക്ക് നേരെയാണ് മുസ്ലീം യൂത്ത് ലീഗ് കറുത്ത മതിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.
അമിത് ഷായുടെ സന്ദർശനം ഇതുവരെ തീരുമാനിക്കാത്ത കാര്യമാണ്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് പ്രതിഷേധം. ഇത് ആസൂത്രിതമാണെന്നും മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
അമിത് ഷാ ജനുവരി 15ന് കേരളത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതി വിശദീകരണത്തിനായി അമിത് ഷാ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.ഇതിനെതിരെ മുസ്ലീം യൂത്ത് ലീഗ് കറുത്ത മതിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സംഘർഷ സാധ്യത മുന്നിൽ കണ്ട് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഈ പരിപാടി യൂത്ത് ലീഗ് ഒഴിവാക്കിയിരുന്നു.
story highlights- amit shah, v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here