ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ബസിന് തീപിടിച്ച് 20 മരണം

ഉത്തര്‍പ്രദേശില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. കനൗജ് ജില്ലയില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഫറൂഖാബാദില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 25 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ സമയം എടുത്താണ് തീ അണച്ചത്. അപകടമുണ്ടാകുമ്പോള്‍ പലരും ഉറക്കത്തിലായിരുന്നതും, വാതിലുകളും ജനലുകളും തുറക്കാന്‍ സാധിക്കാഞ്ഞതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും അനുശോചനം രേഖപ്പെടുത്തി.
Story Highlights- Bus and truck crashes in Uttar Pradesh, Bus fire kills 20 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here