കളിയിക്കാവിള കൊലപാതകം; പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഉയർത്തി

കളിയിക്കാവിള കൊലപാതകക്കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഏഴ് ലക്ഷം രൂപയായി ഉയർത്തി തമിഴ്‌നാട് പൊലീസ്.
കന്യാകുമാരി സ്വദേശികളായ തൗഫീഖ്,അബ്ദുൾ ഷെമീം എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ നൽകും. ആദ്യം നാല് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നിലവിൽ ഏഴ് ലക്ഷം രൂപയാക്കി ഉയർത്തിയിരിക്കുന്നത്.
കന്യാകുമാരി എസ്.പി കണ്ട്രോൾ റൂം, തക്കല ഡി.എസ്.പി കണ്ട്രോൾ റൂം, കളിയിക്കാവിള പൊലീസ് സ്റ്റേഷൻ എന്നിവടങ്ങിൽ വിവരം നൽകാം. വിവരങ്ങൾ നൽകുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി എസ്പിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇഞ്ചിവിള പ്ലാമൂട് സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Story Highlights- Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here