Advertisement

അമിത് ഷാ എന്ന വ്യാജേന ഗവർണർക്ക് ഫോൺ കോൾ; വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

January 11, 2020
0 minutes Read

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്ന് വ്യാജേന മധ്യപ്രദേശ് ഗവർണർക്ക് ഫോൺകോൾ ചെയ്ത വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേന വിങ് കമാൻഡർ കുൽദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. തന്റെ സുഹൃത്തിനെ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുൽദീപ് സിംഗ് വാഘേല ഗവർണർക്ക് കോൾ ചെയ്യുകയായിരുന്നു. വ്യാജ ഫോൺ കോളിന് കൂട്ടുനിന്ന ഇയാളുടെ സുഹൃത്ത് ചന്ദ്രേഷ് കുമാർ ശുക്ലയെയും പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.

മധ്യപ്രദേശ് ഗവർണർ ലാൽജി ഠണ്ടനെ ഫോൺ ചെയ്ത കുൽദീപ്, ദന്ത ഡോക്ടറായ തന്റെ സുഹൃത്ത് ചന്ദ്രേഷ് കുമാറിനെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല(എം.പി.എം.എസ്.യു)യുടെ വൈസ് ചാൻസലറായി നിയമിക്കണമെന്ന് ഫോൺകോളിലൂടെ ആവശ്യപ്പെടുകയായിരുന്നു.

മുൻപ് മധ്യപ്രദേശ് ഗവർണറായി രാം നരേഷ് യാദവ് ചുമതലയിലുണ്ടയിരുന്നപ്പോൾ കുൽദീപ് എഡിസിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. അന്നു മുതൽ ഇയാൾ എംപിഎംഎസ്‌യുവിന്റെ വൈസ് ചാൻസലർ പദവി ആഗ്രഹിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top