Advertisement

പ്രളയ പുനരധിവാസം; കവളപ്പാറയിലെ ആദിവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം

January 11, 2020
1 minute Read

പ്രളയ പുനരധിവാസം എവിടെ വേണമെന്നതില്‍ കവളപ്പാറയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം. എടക്കര ചെമ്പന്‍കൊല്ലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന 34 വീടുകള്‍ വിട്ടുകിട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, മുന്‍ നിലപാടില്‍ നിന്ന് ഒരു വിഭാഗം പിന്മാറി. സര്‍ക്കാര്‍ കണ്ടെത്തിയ ഒമ്പത് ഏക്കറില്‍ വീട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഊരുമൂപ്പന്റെ നേതൃത്വത്തില്‍ ഇവര്‍ മലപ്പുറത്തെത്തി ജില്ലാ കളക്ടറെ കണ്ടു.

പുനരധിവാസത്തിന്റെ ഭാഗമായി എടക്കര ചെമ്പിന്‍ കൊല്ലിയില്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് ഒരുക്കുന്ന വീടുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി പി വി അന്‍വര്‍ എംഎല്‍എയോടപ്പമെത്തി കവളപ്പാറയിലെ നിവാസികള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തടഞ്ഞിരുന്നു. എന്നാല്‍ അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍പെട്ട ഒരു വിഭാഗം തന്നെയാണ് നിര്‍മാണം പുരോഗമിക്കുന്ന വീടുകളും സ്ഥലവും ചളിക്കല്‍ കോളനിക്കാര്‍ക്ക് തന്നെ നല്‍കണമെന്ന് ആവശ്യവുമായി കളക്ടറെ സമീപിച്ചത്. തങ്ങളുടെ ബന്ധുക്കള്‍ തന്നെ ചളിക്കല്‍ കോളനിയില്‍ ഉള്ളതായും ഭൂമി സംബന്ധിച്ച വിവാദം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഇവര്‍ പറയുന്നു.

കവളപ്പാറകാര്‍ക്ക് വേണ്ടി കണ്ടെത്തിയ പോത്തുകല്ലിലെ ഒമ്പത് ഏക്കര്‍ സ്ഥലത്ത് ഉടന്‍ വീട് നിര്‍മാണം ആരംഭിക്കണം എന്നാണ് ഇവരുടെ ആവശ്യം. ആശയക്കുഴപ്പം രൂപപ്പെട്ടതോടെ കവളപ്പാറയിലെ ആളുകള്‍ തന്നെ രണ്ടു തട്ടിലായ നിലയിലാണ്. പുനരധിവാസത്തില്‍ ഇവര്‍ക്കിടയില്‍ വിഭാഗീയത സൃഷിടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്

Story Highlights- Flood Rehabilitation, Confusion among the Adivasis of Kavalappara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top