Advertisement

ഐഷി ഘോഷും ജെഎന്‍യു വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

January 11, 2020
2 minutes Read

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷും ജെഎന്‍യു വിദ്യാര്‍ത്ഥികളും കേരളാ ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച് സുധാന്‍വാ ദേശ്പാണ്ഡെ എഴുതിയ ‘ഹല്ലാ ബോല്‍’ എന്ന പുസ്തകം മുഖ്യമന്ത്രി ഐഷിക്ക് സമ്മാനിച്ചു. പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വൈസ് ചാന്‍സലര്‍ രാജിവെക്കും വരെ സമരം തുടരുമെന്നും ഐഷി ഘോഷ് പറഞ്ഞു.

‘ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് കാമ്പസ് കാഴ്ച വച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഐഷി. ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പോയ ഐഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച് സുധാന്‍വാ ദേശ്പാണ്ഡെ എഴുതിയ ‘ഹല്ലാ ബോല്‍’ എന്ന പുസ്തകം ഐഷിക്കുനല്‍കി ‘ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights- JNU students visited Chief Minister Pinarayi Vijayan, aishe ghosh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top