ചൈനയ്ക്ക് വീണ്ടും തിരിച്ചടി; തായ്വാനിൽ വീണ്ടും സായ് ഇങ്- വെൻ

തായ്വാനിൽ ചൈനയുടെ കടുത്ത ഒറ്റപ്പെടുത്തൽ പദ്ധതിക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സായ് ഇങ്- വെൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണൽ ഏകദേശം പൂർത്തിയായപ്പോൾ സായ് 58 ശതമാനം വോട്ടുകൾ നേടി, എതിരാളിയായ ഹാൻ ക്വായുവിനേക്കാൾ മുന്നിലെത്തിയിരുന്നു. സ്വയം ഭരണാവകാശമുള്ള തായ് വാന്റെ നിലവിലെ അധികാരത്തിന് മാറ്റം വരുത്തരുതെന്ന് വാദിക്കുന്ന സായ്യുടെ വിജയം ചൈനയ്ക്ക് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ വിജയം.
സംഘർഷം കുറയ്ക്കാൻ ചൈനയുമായി കൂടുതൽ അടുക്കണമെന്ന നിലപാടാണ് ഹാൻ ക്വായുവിന്.
തായ്വാൻ സ്വതന്ത്ര ജനാധിപത്യ ജീവിതം എത്രത്തോളം വളർത്തിയെടുത്തുവെന്ന് ഈ ഫലം ലോകത്തിന് വെളിപ്പെടുത്തികൊടുത്തുവെന്ന് പ്രസിഡന്റ് പ്രതികരിച്ചു. തായ്വാനെതിരെ ശക്തി പ്രയോഗം അവസാനിപ്പിക്കണമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് സർക്കാർ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കില്ലെന്നും ചൈന മനസിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത പ്രസിഡന്റാണ് സായ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here