Advertisement

ന്യൂസിലൻഡ് പര്യടനം: രോഹിത് തിരിച്ചെത്തി; സഞ്ജു പുറത്ത്

January 12, 2020
1 minute Read

ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കൻ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിലേക്ക് തിരികെ എത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. രോഹിതിനൊപ്പം മുഹമ്മദ് ഷമിയും തിരികെയെത്തി.

ഋഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പർ. കഴിഞ്ഞ മൂന്ന് പരമ്പരകളിൽ നിന്ന് ഒരു മത്സരം മാത്രം കളിച്ച സഞ്ജു കളിയിൽ ആറു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. അതേ സമയം, ആ കളിയിൽ തന്നെ ബാറ്റ് ചെയ്ത മനീഷ് പാണ്ഡെ 31 റൺസെടുത്തു. അതുകൊണ്ട് തന്നെ പാണ്ഡെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ശിവം ദുബെ ആണ് ടീമിലെ പേസ് ബൗളർ ഓൾറൗണ്ടർ.

ലോകേഷ് രാഹുലും ശിഖർ ധവാനും ടീമിൽ ഉൾപ്പെട്ടിട്ടുള്ളതു കൊണ്ട് തന്നെ ഓപ്പണിംഗ് കോമ്പിനേഷൻ എങ്ങനെയാവണമെന്നത് ടീം മാനേജ്മെൻ്റിന് തലവേദനയുണ്ടാക്കും. ജനുവരി 24ന് ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ഉള്ളത്. ടി-20 ലോകകപ്പിലേക്കുള്ള പരീക്ഷണം കൂടിയായ ഈ പരമ്പരയിൽ നിന്ന് പുറത്തായതോടെ സഞ്ജു ലോകകപ്പ് ടീമിലും ഉൾപ്പെട്ടേക്കില്ല.

അതേ സമയം, ഏകദിന, ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഹർദ്ദിക് പാണ്ഡ്യ കളിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ട് ഇത് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

Story Highlights: Sanju Samson, Rohit Sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top