ഫ്‌ളാറ്റ് പൊളിക്കല്‍: രണ്ടാം ദിനവും കാഴ്ചക്കാര്‍ക്ക് കുറവില്ല

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനെത്തിയവരുടെ എണ്ണത്തില്‍ രണ്ടാം ദിനവും ഒട്ടും കുറവുണ്ടായില്ല. ജെയിന്‍ കോറല്‍ കോവും, ഗോള്‍ഡന്‍ കായലോരവും നിലം പതിക്കുന്നത് കണാന്‍ നൂറു കണക്കിനു പേരെത്തി. തലേദിവസം കൊച്ചിയില്‍ തങ്ങി പിറ്റേ ദിവസത്തെ കാഴ്ച കാണാനും നിരവധി പേരുണ്ടായിരുന്നു.
കൗതുകവും ഉദ്വേഗവും നിറഞ്ഞ കാഴ്ച കാണാന്‍ രണ്ടാം ദിനവും ആളുകള്‍ കൂട്ടമായെത്തി. കുണ്ടന്നൂര്‍ പലാത്തിലും, നെട്ടൂര്‍ കായലിലുമായി നൂറു കണക്കിനു ആളുകള്‍ കാത്തു നിന്നു. അംബരചുംബികള്‍ മണ്ണിലേക്ക് പതിക്കുന്ന കാഴ്ച തലേ ദിവസത്തിനു സമാനമായി കൈയടിച്ച് സ്വീകരിച്ചു.
പൊടിപടലങ്ങള്‍ ഉയര്‍ന്നപ്പോള്‍, ജനക്കൂട്ടം കൂട്ടയോട്ടമോടി. കായലോരത്തും, കെട്ടിടങ്ങളുടെ മുകളിലും എന്ന് വേണ്ട സാധ്യമായ എല്ലായിടത്തും കേറി പറ്റി പലരും. ഫ്‌ളാറ്റുകള്‍ തകര്‍ത്തത് കൊണ്ട് ഒന്നും പൂര്‍ത്തിയായില്ലെന്നും പ്രതികരണങ്ങള്‍. ഈ ആഘോഷങ്ങള്‍ക്കിടയിലെ ഒരു മൂലയില്‍, ഒരായുസിന്റെ അധ്വാനം കണ്‍മുന്നില്‍ തകര്‍ന്നു വീഴുന്ന കാഴ്ച നിര്‍വികാരമായി കണ്ട കുറച്ച് പേരുമുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here