പൗരത്വ നിയമ ഭേദഗതി; മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ദേശ് രക്ഷാ മതിൽ

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ദേശ് രക്ഷാ മതിൽ. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശ് രക്ഷാ പ്രക്ഷോഭങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മനുഷ്യ മതിൽ തീർത്തത്.
പെരിന്തൽമണ്ണ അങ്ങാടിപ്പുറം മുതൽ തിരൂരങ്ങാടി മമ്പുറം വരെ 42 കിലോമീറ്റർ നീളത്തിലാണ് ദേശ് രക്ഷാ എന്ന പേരിൽ മനുഷ്യൻ മതിൽ തീർത്തത്. ഒരു ലക്ഷത്തിലധികം പ്രവർത്തകർ അണിനിരന്ന മതിലിൽ മുസ്ലിം ലീഗിന്റെ ദേശീയ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും അണിനിരന്നു. ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങളും മുദ്രാ ഗീതവും മുഴങ്ങി.
ദേശീയ ഗാനത്തോടെയാണ് പരിപാടി സമാപിച്ചത്. ഭിന്നശേഷക്കാരും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് മതിലിൽ പങ്കെടുത്തത്. ദേശ് രക്ഷാ മതിലിനോട് അനുബന്ധിച്ച് ജില്ലയിൽ പന്ത്രണ്ട് ഇടങ്ങളിലായി പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here