Advertisement

സൗരോര്‍ജ പദ്ധതി; വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

January 12, 2020
0 minutes Read

സൗരോര്‍ജ പദ്ധതിയിലൂടെ വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം ഇനി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

43 സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുമായി സ്ഥാപിച്ച സോളാര്‍ സംവിധാനത്തില്‍ നിന്ന് 480 കിലോ വാട്ട് വൈദ്യുതിയാണ് സൗരോര്‍ജ പദ്ധതിയിലൂടെ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഒരു മാസം 64800 യൂണിറ്റ് വൈദ്യുതി ഇതുവഴി ഉത്പാദിപ്പിക്കും.

വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് എല്ലാവരും വൈദ്യുതി ഉത്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിര്‍വഹണത്തിന് മൂന്നരക്കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നത്. വൈദ്യുതി ചാര്‍ജ് കഴിഞ്ഞ്, ഉത്പാദിപ്പിച്ച വൈദ്യുതി ഇനത്തില്‍ പുതിയൊരു വരുമാനം കൂടി ജില്ലാ പഞ്ചായത്തിന് ലഭ്യമാക്കുന്നതാണ് പദ്ധതി. മന്ത്രി എ കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എ പ്രദീപ് കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top