Advertisement

‘സ്റ്റോപ് അദാനി’; ഓസ്‌ട്രേലിയയിലെ കൽക്കരി ഖനനം നിർത്തണം: ഗ്രേറ്റ തുൻബർഗ്

January 12, 2020
Google News 6 minutes Read

ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ കൽക്കരി ഖനനം നിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് ഗ്രേറ്റ കാര്യം വ്യക്തമാക്കിയത്.

കുറിപ്പ്-

‘സീമൺസ് കമ്പനിക്ക് അദാനി ഓസ്‌ട്രേലിയയിൽ കൽക്കരി ഖനി നിർമിക്കുന്നതിന് നിർത്തിക്കാനോ വൈകിപ്പിക്കാനോ തടയിടാനോ ഉള്ള ശക്തി ഉണ്ടെന്ന് കരുതുന്നു. തിങ്കളാഴ്ച അവർ തീരുമാനം പ്രഖ്യാപിക്കും. അവരെ ശരിയായ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കൂ…’ സ്റ്റോപ് അദാനി എന്ന ഹാഷ് ടാഗുമുണ്ട് കുറിപ്പിനൊപ്പം.

ജർമൻ എഞ്ചിനീയറിംഗ് കമ്പനിയാണ് സീമെൻസ്. 2019ലാണ് സർക്കാർ വിവാദ കൽക്കരി ഖനിക്കുള്ള അനുമതി അദാനിക്ക് നൽകിയത്. ഭൂഗർഭ ജലം ഉപയോഗിക്കാൻ കമ്പനി നൽകിയ പദ്ധതിയും സർക്കാർ അംഗീകരിച്ചിരുന്നു.

രാജ്യത്തെ ലിങ്ക് എനർജി എന്ന കമ്പനിയിൽ നിന്ന് 2010ലാണ് അദാനി കാർമൈക്കൽ ഖനിയിലെ കൽക്കരി ഖനനത്തിന്റെ പാട്ടാവകാശം നേടിയത്. പിന്നീട് കാലാവസ്ഥ വ്യതിയാനം ഉന്നയിച്ച് ഖനിക്കെതിരെ വൻ പ്രതിഷേധങ്ങളുണ്ടായി. ആഗോള താപനം കൂട്ടുന്നതാണ് പദ്ധതിയെന്നാണ് പ്രധാന ആരോപണം.

 

 

 

adani, coal mining, australia, greta thunberg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here