Advertisement

ധോണിയുടെ നീണ്ട ഇടവേള; വിമർശനവുമായി സുനിൽ ഗവാസ്കർ

January 12, 2020
Google News 1 minute Read

ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേളയെടുക്കുന്ന മുൻ ഇന്ത്യൻ ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയെ വിമർശിച്ച് മുൻ താരം സുനിൽ ഗവാസ്കർ. ടി-20 ലോകകപ്പിൽ ധോണി കളിക്കുമോ എന്ന ചോദ്യത്തിനു മറുപടി ആയാണ് ഗവാസ്കർ വിമർശനവുമായി രംഗത്തെത്തിയത്. ഇത്രയും നാൾ ധോണി ഇടവേളയെടുത്തത് ശരിയായില്ലെന്ന് ഗവാസ്കർ പറയുന്നു. ടി-20 ലോകകപ്പിൽ ധോണി കളിക്കുമോ എന്ന ചോദ്യത്തിന് ധോണി തന്നെയാണ് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും നാൾ ഒരു താരത്തിന് ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുക്കാൻ കഴിയുമോ? അദ്ദേഹത്തിൻ്റെ ഫിറ്റ്നസിൻ്റെ കാര്യം എനിക്കറിയില്ല. പക്ഷേ, ഇത്രയും കാലം എന്തുകൊണ്ട് വിട്ടു നിന്നു എന്നതിന് ധോണി മറുപടി പറയണം. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ധോണിക്ക് ലോകകപ്പ് ടീമിലെത്താൻ സാധിച്ചേക്കുമെന്നും ഗവാസ്കർ പറഞ്ഞു. ഫിറ്റ്നസാണ് പ്രധാനമെന്നും രഞ്ജി ട്രോഫിക്ക് മുകളിൽ ഐപിഎല്ലിനെ കണക്കാക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജി ഒരു സീസൺ മുഴുവൻ കളിച്ചാലും ലഭിക്കാത്ത തുക ഐപിഎല്ലിലൂടെ കളിക്കാരനു ലഭിക്കുന്നു. രഞ്ജി താരങ്ങളുടെ പ്രതിഫലത്തിൽ ഉയർച്ച നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു. ഐപിഎൽ പ്രകടനത്തിനനുസരിച്ച് ധോണി ലോകകപ്പ് ടീമിലെത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി ഏകദിന മത്സരം കളിച്ചത്. അതിനു ശേഷം സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. നിലവിൽ മൂന്ന് ഫോർമാറ്റുകളിലും ഋഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ.

Story Highlights: Sunil Gavaskar, MS Dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here