Advertisement

ഗതാഗത വകുപ്പിന്റെ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി

January 13, 2020
0 minutes Read

റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി. വാഹനം തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ സവിശേഷത.

ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്‌സ്മീറ്റര്‍, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ്റ് മീറ്റര്‍, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലുള്ളത്. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണവും ഈ റഡാര്‍ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സര്‍വൈലന്‍സ് ക്യാമറയും ഇതിന്റെ ഭാഗമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top