പശ്ചിമ ബംഗാളിൽ ബിജെപി ഓഫീസിന് തീയിട്ടു; തൃണമൂൽ കോൺഗ്രസെന്ന് ആരോപണം

പശ്ചിമ ബംഗാളിലെ അസൻസോളിൽ ബിജെപി ഓഫീസിന് തീയിട്ടു. സലൻപൂർ ഗ്രാമത്തിലുള്ള ബിജെപി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഞായറാഴ്ച രാത്രി ഒരു സംഘം അക്രമികൾ ബിജെപി ഓഫീസിന് തീകൊളുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എൻഡിഎ സർക്കാരിലെ മന്ത്രിയായ ബാബുൽ സുപ്രിയോയുടെ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന മേഖലയിലാണ് അക്രമമുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here